Facebook
Twitter
Google Plus
You Tube

Journels

Summary of What We Do...

121 പുഞ്ചിരികൾക്ക് നന്ദി

4th April 2021

ലോകം മുഴുവൻ ഉയർപ്പിന്റെ തിരുനാൾ ആഘോഷിക്കുമ്പോളും FCDP പ്രവർത്തകർ തിരക്കിലായിരുന്നു; സ്നേഹപ്പൊതികൾ തയാറാക്കുന്ന തിരക്കിൽ. ഈസ്റ്റെർ ദിനത്തോടനുബന്ധിച്ച് 'വിശപ്പിന് വിട ' പദ്ധതിയുടെ ഭാഗമായി 121 പേർക്കാണ് ബിരിയാണി, ബെഡ്ഷീറ്റ്, പഴങ്ങൾ എന്നിവ അടങ്ങുന്ന സ്നേഹപൊതികൾ കൈമാറിയത്. ഗ്രേറ്റ, മിനി മേരി എന്നിവരുടെ നേതൃത്വത്തിൽ FCDP ഓഫിസിൽ തയ്യാറാക്കിയ പൊതികൾ പതിനൊന്നു മണിയോടെയാണ് വിതരണത്തിനായി കൊണ്ടുപോയത്. FCDP, TMS കുടുംബാംഗങ്ങളുടെ കൂട്ടായ സഹകരണത്തോടെ എല്ലാ ഗുണഭോക്താക്കളിലേക്കും ഉച്ചയ്ക്ക് 2 മണിയോടെ കരുതലിന്റെ ഈ സമ്മാനം എത്തിക്കുവാൻ സാധിച്ചു.
അങ്ങനെ ക്രിസ്തുവിനോട് ഒപ്പം 121 പേർക്കുകൂടി സന്തോഷത്തിന്റെ പുതുജീവൻ ലഭിച്ച ഒരു ഈസ്റ്റെർ ദിനമായിരുന്നു കടന്നു പോയത്.

ഇതിനായി സഹായിച്ച സുമനസുകളോട്..
ആ 121 പുഞ്ചിരികൾക്ക് നന്ദി!!

Recent News